Thiruvambady

സംസ്ഥാന സർക്കാരിന്റെ സൗജന്യ കിറ്റു വിതരണം തിരുവമ്പാടി പഞ്ചായത്തിൽ പൂർണ്ണതയിലേക്ക്

തിരുവമ്പാടി: മഞ്ഞ, പിങ്ക്, നീല കാർഡുകൾക്കുള്ള 6500ഓളം കിറ്റുകളുടെ വിതരണം തിരുവമ്പാടിയിൽ പൂർത്തിയായി. 15/5/2020 വെള്ളിയാഴ്ച മുതൽ പൊതു വെള്ള കാർഡുകൾക്കുള്ള കിറ്റുകൾ റേഷൻ കടകളിൽ നിന്നും ഗുണഭോക്താക്കൾക്ക് വാങ്ങാവുന്നതാണ്. ഇതോടെ തിരുവമ്പാടി പഞ്ചായത്തിൽ ഏകദേശം 8000 ത്തോളം കിറ്റുകളുടെ വിതരണം പൂർത്തിയാകും. അവസാനഘട്ട കിറ്റുകൾ സപ്ലൈക്കോ സംഭരണ കേന്ദ്രമായ തിരുവമ്പാടി യു പി സ്കൂളിൽ നിന്നും ഇന്ന് പൊതു വിതരണ കേന്ദ്രങ്ങളിൽ എത്തിച്ചു.

സപ്ലൈകോ ഉദ്യോഗസ്ഥരുടെ നേത്യത്വത്തിൽ പഞ്ചായത്ത് RRT വളണ്ടിയർമാർ കഴിഞ്ഞ 25 ദിവസമായി തികച്ചും സൗജന്യമായി സേവനം ചെയ്താണ് 8000ഓളം കിറ്റുകൾ തയ്യാറാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി ടി അഗസ്റ്റിൻ പറഞ്ഞു.

അവസാനഘട്ടത്തിൽ തയ്യാറാക്കിയ കിറ്റുകൾ പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് ഗീത വിനോദ്, കെ ആർ ഗോപാലൻ, സപ്ലൈക്കോ മാനേജർ പ്രിയ, അജി, RRT വളണ്ടിയർമാർ, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, മെവിൻ പി സി എന്നിവരുടെ നേതൃത്വത്തിലാണ് കയറ്റി അയച്ചത്.

Related Articles

Leave a Reply

Back to top button