Mukkam

കിണറ്റിൽവീണ വയോധികയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

മുക്കം : നഗരസഭയിലെ മണാശ്ശേരിയിൽ കിണറ്റിൽ വീണ വയോധികയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പെരുമ്പടപ്പ് ഒഴലൂർ സരോജിനിയാണ് തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെ മണാശ്ശേരി കൂളിപ്പാറമ്മൽ ശിവശങ്കരന്റെ വീട്ടിലെ കിണറ്റിൽ വീണത്.

അസിസ്റ്റന്റ് ഓഫീസർ സി.കെ. മുരളീധരന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനാംഗം നജുമുദ്ദീൻ ഇല്ലംതൊടിയാണ് 20 മീറ്റർ താഴ്ചയും നാലുമീറ്ററോളം വെള്ളവുമുള്ള കിണറ്റിൽനിന്ന് റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് ഇവരെ രക്ഷപ്പെടുത്തിയത്. ഉടനെ ആശുപത്രിയിലെത്തിക്കുകയുംചെയ്തു.

രക്ഷാപ്രവർത്തനത്തിൽ ഗ്രേഡ് അസി. ഓഫീസർ അബ്ദുൾ ഷുക്കൂർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ. നിപിൻ ദാസ്, കെ. രജീഷ്, വൈ.പി. ഷറഫുദ്ദീൻ, കെ.സി. അബ്ദുൽ സലീം, കെ. ഷിംജു രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button