Kerala

തുമ്പോളി സാബു കൊലക്കേസ് പ്രതികള്‍ വെട്ടേറ്റ് മരിച്ചു

ആലപ്പുഴ: കൊലപാതകക്കേസിലെ പ്രതികള്‍ വെട്ടേറ്റ് മരിച്ചു. ആലപ്പുഴയിലെ തുമ്പോളിയിലാണ് സംഭവം. തുമ്പോളി സാബു വധക്കേസ് പ്രതികളായ ജസ്റ്റിന് സോനു, വികാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രാവിലെ ആറുമണിയോടെ മരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ തുമ്പോളിയില്‍ നടന്ന തര്‍ക്കത്തിനിടെയാണ് ഇരുവര്‍ക്കും വെട്ടേറ്റത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന. വികാസ് സംഭവസ്ഥലത്തും, ജസ്റ്റിന്‍ സോനു ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെച്ചുമാണ് മരിച്ചത്.

തുമ്പോളി സാബു കൊലക്കേസില്‍ പ്രതികളാണ് ജസ്റ്റിന്‍ സോനു, വികാസ് എന്നിവര്‍. 2015 ജൂണ്‍ ഒന്നിനാണ് തുമ്പോളി ഷാപ്പില്‍ വെച്ച് സാബു കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട സാബുവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

Related Articles

Leave a Reply

Back to top button