Kodiyathur

പിൻകോഡ് പ്രശ്നം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ 5,6,7 വാർഡുകളിലെ പിൻകോഡ് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് പ്രമേയം പാസാക്കി. വികസനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ ദിവ്യാ ഷിബു പ്രമേയം അവതരിപ്പിച്ചു. യു.ഐ.ഡി.എ.ഐ., മുഖ്യമന്ത്രി, രാഹുൽഗാന്ധി എം.പി, ലിന്റോ ജോസഫ് എം.എൽ.എ. എന്നിവർക്ക് നിവേദനം നൽകാനും തീരുമാനിച്ചു.

5,6,7 വാർഡുകളിലുള്ളവർക്ക് ആധാർകാർഡിൽ മലപ്പുറം ജില്ലയുടെ പിൻകോഡ് വരുന്നതിനാൽ ജനന രജിസ്‌ട്രേഷൻ, ഡ്രൈവിങ്‌ ലൈസൻസ്, പാസ്പോർട്ട്, കോവിഡ് വാക്സിനേഷൻ, വാഹന, വിവാഹ രജിസ്‌ട്രേഷൻ തുടങ്ങിയവ ലഭിക്കുന്നതിൽ ബുദ്ധിമുട്ടനുഭവിക്കുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രസിഡന്റ് ഷംലൂലത്ത് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കരീം പഴങ്കൽ, അംഗങ്ങളായ ഫസൽ കൊടിയത്തൂർ, ടി.കെ. അബൂബക്കർ, സിജി കുറ്റിക്കൊമ്പൻ എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button