Kodanchery

കാട്ടുമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാരങ്ങാത്തോട് CUC ആവശ്യപ്പെട്ടു:

കോടഞ്ചേരി: നെല്ലിപ്പൊയിൽ കൂരോട്ടുപാറ,മഞ്ഞുമല,കണ്ടപ്പൻചാൽ അടക്കമുള്ള പ്രദേശങ്ങളിൽ കർഷകർ നേരിടുന്ന വന്യമൃഗ ശല്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് നാരങ്ങാത്തോട് CUC പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.മുൻവർഷങ്ങളിലെക്കാൾ പന്നി, ആന അടക്കമുള്ള കാട്ടുമൃഗങ്ങളുടെ ശല്യം വർദ്ധിച്ചുവെന്നും, ഇതുമൂലം കർഷകർ കപ്പ,ചേന, അടക്കമുള്ള കൃഷികൾ പാടെ നിർത്തി.

പന്നിയുടെ ആക്രമണം മൂലം റബ്ബർ ടാപ്പിങ്ങിനു പോലും കർഷകർക്ക് കൃഷിയിടത്തിൽ ഇറങ്ങാൻ കഴിയുന്നില്ല ഇതിന് ശാശ്വത പരിഹാരവും, നഷ്ടപരിഹാരവും അടിയന്തരമായി നൽകണമെന്നും യോഗം ആവശ്യപ്പെട്ടുമുൻവർഷങ്ങളിലെക്കാൾ വൻതോതിൽ കാട്ടുപന്നികൾ പെരുകിയത് മൂലം കർഷകർ ചെറുകിട കൃഷികൾ പാടെ ഉപേക്ഷിച്ചു.

കർഷകരെ തിരിച്ച് കൃഷിയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ സ്വീകരികുകയാണ് അടിയന്തരമായി ചെയ്യേണ്ടത് CUC നാരങ്ങാത്തോട് യൂണിറ്റ് പ്രസിഡന്റ് വിൽസൺ തറപ്പേൽ ഉദ്ഘാടനം ചെയ്തു.

ലീലാമ്മ പുതുക്കാട്ടിൽ, അധ്യക്ഷത വഹിച്ചു.ഷാജി രാമറ്റത്ത്‌, ലൈജു അരീപ്പറമ്പിൽ, സണ്ണി തൈപ്പറമ്പിൽ,ഷേർലി പെരുമ്പനാനി, നോമ്പിൽ രാമറ്റത്തിൽ, സായി ജോസഫ് ചക്കാലയിൽ, ബാലകൃഷ്ണൻ പൊയ്കപറമ്പിൽ, പൈലി കോയിത്താനത്ത്, ബെന്നി പന്തമ്മാക്കൾ, തുടങ്ങിയവർ പ്രസംഗിച്ചു.CUC പ്രസിഡന്റ് വിത്സൻ തറപ്പേൽ, സെക്രട്ടറി മാത്തുക്കുട്ടി പന്തമ്മാക്കൽ, ട്രഷറർ സിനി ജോൺസൻ എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button