Kodanchery
മുറംപാത്തി ഗവൺമെന്റ് എൽ.പി സ്കൂളിൽ ജനറൽ ബോഡി നടത്തി

കോടഞ്ചേരി: മുറംപാത്തി ഗവൺമെന്റ് എൽ.പി സ്കൂളിൽ ജനറൽബോഡി യോഗം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാജി മുട്ടത്ത് അധ്യക്ഷനായ യോഗത്തിൽ ഹെഡ്മാസ്റ്റർ ഇൻചാർജ് സിന്ധു എ. ബി സ്വാഗതവും, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ യോഗം ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് മുഖ്യപ്രഭാഷണം നൽകി. ആറു വർഷത്തോളം പി.ടി.എ പ്രസിഡണ്ടായിരുന്ന ജലീൽ പാലയിലിനെ സിബി ചിരണ്ടായത്ത് ആദരിച്ചു.
പുതിയ പി.ടി.എ പ്രസിഡണ്ടായി ബിജു കാട്ടേകുടി, വൈസ് പ്രസിഡണ്ടായി സിദ്ദിഖ് കാഞ്ഞിരാൻ എന്നിവരെ തിരഞ്ഞെടുത്തു. സി.പി അബ്ദുൽ റഹ്മാൻ നന്ദി പറഞ്ഞു.






