Mukkam

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനപാത ഉപരോധിച്ചു

മുക്കം: വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ധാക്കിയതിൽ പ്രതിഷേധിച്ച് മുക്കം നോര്‍ത്ത് കാരശ്ശേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനപാത ഉപരോധിച്ചു. മുക്കം പോലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

പ്രവർത്തകർ പതിനഞ്ച് മിനിറ്റോളമാണ് റോഡ് ഉപരോധിച്ചത്. വയനാട് മണ്ഡലത്തിൽ ഉള്‍പ്പെട്ട മുക്കം, തിരുവമ്പാടി, കോടഞ്ചേരി മേഖലകളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

Related Articles

Leave a Reply

Back to top button