Kerala

ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തി, സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം ആറുകോടി ബാര്‍ബര്‍ തൊഴിലാളി സുബൈറിന്

ആലിപ്പറമ്പ് : ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമമിട്ട് ഒടുവില്‍ ആ ഭാഗ്യവാനെ കണ്ടെത്തി. കേരള സര്‍ക്കാരിന്റെ സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം ആറുകോടി രൂപ പെരിന്തല്‍മണ്ണ ആലിപ്പറമ്പ് വാഴേങ്കട കളത്തില്‍കുണ്ട് കളത്തില്‍ സുബൈറിന്.

സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ജൂണ്‍ 26-നായിരുന്നു. ഫലം വന്നെങ്കിലും സമ്മാനാര്‍ഹനെ കണ്ടെത്തിയിരുന്നില്ല. ആ ഭാഗ്യവാന്‍ ആരായിരിക്കുമെന്ന ആകാംഷയിലായിരുന്നു കേരളക്കര. ഈ ആകാംഷയ്‌ക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് ആറുകോടി സ്വന്തമാക്കി സുബൈര്‍ എത്തിയത്.

ചെര്‍പ്പുളശ്ശേരി തൂത ഭഗവതീക്ഷേത്രത്തിനു സമീപം തെക്കുംമുറി കല്ലാംപറമ്പില്‍ സുഭാഷ് ചന്ദ്രബോസ് നടത്തുന്ന ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്നാണ് ബാര്‍ബര്‍ തൊഴിലാളിയായ സുബൈര്‍ ടിക്കെറ്റെടുത്തത്. എന്നാല്‍ സമ്മാനം ലഭിക്കുമെന്ന് സുബൈര്‍ ഒട്ടും പ്രതീക്ഷില്ല.

ടിക്കറ്റ് മണ്ണാര്‍ക്കാട്ടെ ആക്‌സിസ് ബാങ്ക് ശാഖയില്‍ നല്‍കി. കളത്തില്‍ മുഹമ്മദിന്റെയും നബീസയുടെയും മകനാണ് സുബൈര്‍. ആറുകോടി തേടിയെത്തിയ സന്തോഷത്തിലാണ് ഇപ്പോള്‍ഭാര്യ ഉമയ്യയും ഒന്നരവയസ്സുള്ള കുട്ടിയുമടങ്ങുന്ന സുബൈറിന്റെ കുടുംബം.

Related Articles

Leave a Reply

Back to top button