Thiruvambady

മുത്തപ്പൻപുഴയിൽ ആദിവാസി യുവതി പുഴയിൽ മുങ്ങിമരിച്ചു.

തിരുവമ്പാടി: ആനക്കാംപൊയിലിനടുത്ത മുത്തപ്പൻപുഴ കിളിക്കല്ല് ആദിവാസി കോളനിയിലെ യുവതി ഇരവഞ്ഞിപ്പുഴയിൽ മുങ്ങിമരിച്ചു.

മുത്തപ്പൻപുഴ പുലിക്കുന്ന് കുഞ്ഞൻ മാധവി ദമ്പതികളുടെ മകൾ നിഷ (31) ആണ് മരിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെ കുളിക്കാനായി പുഴയിലേക്ക് പോയ നിഷ തിരിച്ചത്താൻ വൈകിയതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

നിഷയ്ക്ക് മാനസിക പ്രശ്നങ്ങളും അപസ്മാരവും ഉണ്ടായിരുന്നതായി അറിയുന്നു.

ഇപ്പോൾ തിരുവമ്പാടി ലിസാ ഹോസ്പിറ്റലിലുള്ള മൃതദേഹം പോലീസ് ഇൻക്വിസ്‌റ്റ്‌ നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കയക്കും.

Related Articles

Leave a Reply

Back to top button