Thiruvambady
ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വീടിനും ഭൂമിവാങ്ങുന്നതിനും ഫണ്ട് അനുവദിച്ചു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ 2019ൽ ഉണ്ടായ ഉരുൾപൊട്ടൽ മൂലം താമസയോഗ്യമല്ലാതായ ഉരുൾപൊട്ടൽ മേഖലയിൽ താമസിച്ചിരുന്ന പതിനാല് കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിനായി ആറു ലക്ഷം രൂപ വീതവും വീട് വെക്കുന്നതിനായി നാല് ലക്ഷം രൂപവീതവും ഒരു കോടി നാല്പത് ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി.
പ്രസ്തുത മേഖലയിലെ ഭീതിജനകമായ അവസ്ഥയിൽ ജീവിച്ചിരുന്ന കുടുംബങ്ങൾക്ക് ആശ്വാസം പകരുന്നതാണ് പഞ്ചായത്തിൻ്റെ നിരന്തരമായ ഇടപെടൽ മൂലം ഉണ്ടായ ഈ ഉത്തരവ്.
ഫണ്ട് അനുവദിക്കപ്പെട്ട ആളുകൾ തിരുവമ്പാടി വില്ലേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ അറിയിച്ചു. റവന്യൂ ഡിപ്പാർട്ട്മെൻ്റ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.







