Kodanchery
കൂടരഞ്ഞി ബാങ്ക് ആംബുലൻസ് സർവീസ് ആരംഭിക്കുന്നു .

കൂടരഞ്ഞി :കൂടരഞ്ഞി സർവീസ് സഹകരണബാങ്ക് കുറഞ്ഞ നിരക്കിൽ ആംബുലൻസ് സർവീസ് ആരംഭിക്കുന്നു. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഫോഴ്സ് A/C ആംബുലൻസ് സർവീസ് ഉൽഘാടനം ശനിയാഴ്ച രാവിലെ ബാങ്ക് പരിസരത്ത് ബാങ്ക് പ്രസിഡന്റ് ശ്രീ. പി എം തോമസ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ശ്രീ ലിന്റോ ജോസഫ് നിർവഹിക്കുന്നു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീ ജോസ് തോമസ് മാവറ മുഖ്യാതിഥിയാകും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടക്കുന്ന ചടങ്ങിലേക്ക് ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.







