Kerala

പ്ലസ്ടു സര്‍ട്ടിഫിക്കറ്റില്‍ മാറ്റം; വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും ജനന തീയതിയും മാതാപിതാക്കളുടെ പേരും ഉള്‍പ്പെടുത്തും; പുനര്‍മൂല്യ നിര്‍ണയത്തതിന് ഈ മാസം 21 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ഇത്തവണ പ്ലസ്ടു സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. പ്ലസ്ടു സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും ജനനത്തീയതിയും മാതാപിതാക്കളുടെ പേരും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. പ്ലസ്ടു ഫലപ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി.

സേ പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും, പ്ലസ്ടു പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയത്തതിന് ഈ മാസം 21 വരെ അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു. പ്ലസ് വണ്‍ പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. ഈ മാസം തന്നെ ഫലം പ്രസിദ്ധീകരിക്കുമെന്നും രവീന്ദ്രനാഥ് അറിയിച്ചു.

അതേസമയം കൊവിഡ് വ്യാപനത്തിനിടെയില്‍ നടന്ന പ്ലസ്ടു പരീക്ഷയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച വിജയമാണ് നേടിയത്. 85.13 ശതമാനം വിജയമാണ് നേടിയത്. പരീക്ഷ എഴുതിയ 3,75, 655 വിദ്യാര്‍ത്ഥികള്‍ 3,19,782 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി.

എറണാകുളം ജില്ലയിലാണ് വിജയ ശതമാനം കൂടുതല്‍. 114 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം നേടി. 8, 510 കുട്ടികള്‍ക്ക് മുഴുവന്‍ എ പ്ലസ് കിട്ടി. 234 കുട്ടികള്‍ മുഴുവന്‍ മാര്‍ക്കും വാങ്ങി. ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് എ പ്ലസ് കിട്ടിയ ജില്ല മലപ്പുറമാണ്. വിച്ച്എസ്ഇ റഗുലര്‍ വിഭാഗത്തില്‍ 81.8 ആണ് വിജയശതമാനം.

www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in, www.vhse.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്പുകളായ PRD Live, Saphalam 2020, iExaMS എന്നിവയിലും ഫലമറിയാം.

Related Articles

Leave a Reply

Back to top button