Thiruvambady

പൊന്നാങ്കയം – വഴിക്കടവ് നാലു സെൻ്റ് കോളനിയിൽ ഓൺലൈൻ പഠന കേന്ദ്രം ആരംഭിച്ചു.

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വഴിക്കടവ് അംഗൻവാടിയിൽ നാല് സെൻ്റ് കോളനിയിലെ കുട്ടികൾക്ക് വേണ്ടി ആരംഭിച്ച ഓൺലൈൻ പഠനകേന്ദ്രം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.ഈ പഠനകേന്ദ്രത്തിലേക്ക് ആവശ്യമായ ടി വി യും അനുബന്ധ ഉപകരണങ്ങളും തിരുവമ്പാടി ലയൺസ് ക്ലമ്പാണ് സംഭാവന ചെയ്തത്.വാർഡ് മെമ്പർ വിൽസൺ താഴത്തു പറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളായ കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, ഓമന വിശ്വംഭരൻ, ലയൺസ് ക്ലബ് പ്രസിഡൻ്റ് അഡ്വ.ജിമ്മി ജോർജ്ജ്, സെക്രട്ടറി ജിമ്മി അലക്സ്, ജോയിമ്ലാങ്കുഴി, ആൻ്റണി തുണ്ടിയിൽ.അംഗൻവാടി വർക്കർ ഷിംല ജോബി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button