Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അറിയിപ്പ്

തിരുവമ്പാടി: എസ് എസ് എൽ സി പാസായ കുട്ടികൾക്കുള്ള പഞ്ചായത്ത് സ്പോട്സ് കൗൺസിൽ നീന്തൽ സർട്ടിഫിക്കറ്റ്നുളള അപേക്ഷ സ്വീകരിക്കുന്നു. കോവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ സമൂഹ വ്യാപന സാധ്യത ഉള്ളതിനാൽ വാർഡ് മെമ്പർമാർ മുഖേനയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരായിട്ടുള്ളവരും 2020ൽ എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ചവരുമായ വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടെങ്കിൽ അപേക്ഷകൾ വെള്ള പേപ്പറിൽ ആധാർ കാർഡിൻ്റെ കോപ്പിയോടൊപ്പം ജൂലൈ 21ന് അഞ്ച് മണിക്ക് മുൻപായി പ്രസ്തുത വാർഡ് മെമ്പർമാരെ ഏൽപ്പിക്കേണ്ടതാണ്.

വാർഡ് മെമ്പർമാർ മുഖാന്തരം തന്നെ അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് പഞ്ചായത്തിൽ നിന്നും സർട്ടിഫിക്കറ്റുകൾ നൽകുന്നതായിരിക്കും. വിദ്യാർത്ഥികൾ ഇതിനായി പഞ്ചായത്തിലേക്ക് വരേണ്ടതില്ല

Related Articles

Leave a Reply

Back to top button