Thottumukkam

തോട്ടുമുക്കം ഗവ. യു പി സ്കൂളിലെ ഓണാഘോഷ പരിപാടി ജനകീയ ഉത്സവമായി മാറി

തോട്ടുമുക്കം : സ്കൂളിലെ ഓണാഘോഷ പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മാറി. സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ അടങ്ങുന്ന യുവജന കൂട്ടായ്മ സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുക്കിയ മെഗാ പൂക്കളം നാടിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത് ആയി മാറി.

ആയിരത്തി അഞ്ഞൂറോളം വരുന്ന ആളുകൾക്ക് വിഭവ സമൃദ്ധമായ സദ്യ പി ടി എ യുടെ നേതൃത്വത്തിൽ തയ്യാറാക്കി. സ്കൂൾ ഗ്രൗണ്ടിൽ മാവേലിയുടെ സാന്നിധ്യത്തിൽ പെൺകുട്ടികൾ തിരുവാതിര അവതരിപ്പിച്ചു. കുട്ടികളുടെ വ്യത്യസ്ത മത്സര പരിപാടികൾക്ക് പ്രോഗ്രാം കൺവീനർമാരായ ജിവാഷ്,പ്രദീപ്, ജിനീഷ് എന്നിവർ നേതൃത്വം നൽകി.

മെഗാ പൂക്കളം സന്ദർശിക്കാൻ വേണ്ടി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശംലൂലത്ത്, വൈസ് പ്രസിഡണ്ട് ശിഹാബ് മട്ടുമാറി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ എം ടി റിയാസ്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സിജി കുറ്റിക്കൊമ്പിൽ, ഊർങ്ങാട്ടീരി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.ടി മുഹമ്മദ് കുട്ടി, അബ്ദുൽ റഫീഖ്, മുക്കം ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ അസൈൻ എന്നിവർ എത്തി.

ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ ഗ്രൗണ്ടിൽ വർണ്ണശബളമായ ഘോഷയാത്രയും അരങ്ങേറി. ഘോഷയാത്രയിൽ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, പി ടി എ പ്രസിഡണ്ട് വൈ പി അഷ്റഫ്, വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, എസ് എം സി ചെയർമാൻ ബാബു കെ, വൈസ് ചെയർമാൻ ബിജു, എം പി ടി എ പ്രസിഡന്റ് ജിഷ, വൈസ് പ്രസിഡണ്ട് ജംഷീന, മുൻ പി ടി എ പ്രസിഡന്റ്മാരായ ജോൺസൺ, അബ്ദു, മുൻ എം പി ടി എ പ്രസിഡന്റ് സൈഫുന്നിസ എന്നിവർ അണിനിരന്നു.

Related Articles

Leave a Reply

Back to top button