Kodanchery
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

കോടഞ്ചേരി: ബത്തേരി രൂപതയുടെ സാമൂഹ്യ ക്ഷേമ വിഭാഗമായ ശ്രേയസ്സ് പുലിക്കയം യൂണിറ്റ്, കെ.എം.സി.ടി മെഡിക്കൽ കോളേജിന്റേയും, നെല്ലിപ്പൊയിൽ ദേശീയ ആയൂർവേദ ഫാർമസിയുടേയും സഹകരണത്തോടെ പുലിക്കയം യൂണിറ്റ് ഓഫീസിൽ വെച്ച് സൗജന്യ ആയൂർവ്വേദ മെഡിക്കൽ ക്യാമ്പ് നടത്തി..ഡോ.കെ.എം.ഗോകുലൻ (റിട്ട.മെഡിക്കൽ ഓഫീസർ) ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് ഡയറക്ടർ ഫാ: ജോൺ പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു. മേഖല പ്രോഗ്രാം ഓഫീസർ ലിസി റെജി, യൂണിറ്റ് പ്രസിഡന്റ് ജോസ് ഇടയത്ത്പാറ, സി.ഇ.ഒ ജോസ് കുറൂർ, ലിജി സുരേന്ദ്രൻ, സെക്രട്ടറി ഷെർലി എന്നിവർ സംസാരിച്ചു.
കെ.എം.സി.ടി മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ പരിശോധിച്ച് സൗജന്യ മരുന്ന് വിതരണം നടത്തി. ക്യാമ്പിൽ 104 അംഗങ്ങൾ പങ്കെടുത്തു.






