Thiruvambady

കാളിയാമ്പുഴയിൽ പേപ്പട്ടി ആക്രമണം; വളർത്തുമൃഗങ്ങളെ ആക്രമിച്ചതായി കണ്ടാൽ മൃഗാശുപത്രിയിൽ വിവരം അറിയിക്കുക

തിരുവമ്പാടി: പുല്ലൂരാംപാറ കാളിയാമ്പുഴയിലും പരിസര പ്രദേശങ്ങളിലും പേപ്പട്ടി ആക്രമണം. ഒട്ടേറെ വീടുകളിൽ കയറിയ പേപ്പട്ടി വളർത്തുനായ്ക്കളെയും കന്നുകാലികളെയും കടിച്ചു. നാട്ടുകാർ സംഘടിച്ച് പേപ്പട്ടിയെ തല്ലിക്കൊന്നു. പൂക്കോട് വെറ്ററിനറി കോളജിൽ കൊണ്ടു പോയി പരിശോധിച്ചപ്പോൾ പേവിഷബാധ സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം പുല്ലൂരാംപാറയിലും പരിസരത്തും കറുത്ത നിറമുള്ള നായ വളർത്തു മൃഗങ്ങളെ കടിച്ചിട്ടുണ്ടെങ്കിൽ വീട്ടുകാർ തിരുവമ്പാടി മൃഗാശുപത്രിയിൽ വിവരം അറിയിക്കുകയും, വളർത്തു മൃഗങ്ങൾക്ക് കുത്തിവയ്പ് നടത്തുകയും വേണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു.

Related Articles

Leave a Reply

Back to top button