തിരുവമ്പാടി ടൗൺ നാളെ മുതൽ കണ്ടെയിൻമെന്റ് സോണിൽ

തിരുവമ്പാടി: നാളെ (11-08-2020- ചൊവ്വ) മുതൽ തിരുവമ്പാടി ടൗണും, തിരുവമ്പാടി പഞ്ചായത്തിലെ 9-ാം വാർഡും കണ്ടെയ്മെന്റ് സോൺ ആയി മാറുമെന്നും, നിലവിൽ കണ്ടെയിൻമെന്റ് സോണായ 8-ാം വാർഡ് കണ്ടെയിൻമെന്റ് സോണായി തുടരുമെന്നും അധികൃതർ അറിയിച്ചു.
കോഴിക്കോട് ജില്ലാ കളക്ടറുടെ ഔദ്യോഗികമായ പ്രഖ്യാപനം വൈകുന്നേരത്തോടു കൂടി ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ തിരുവമ്പാടി പഞ്ചായത്തിൽ കോവിഡ് 19 സ്ഥിരീകരിച്ച് വ്യക്തികളുടെ സമ്പർക്ക സാധ്യത കണക്കിലെടുത്താണ് ഈ സ്ഥലങ്ങളെ കണ്ടെയിൻമെന്റ് സോണായി മാറ്റാനുള്ള നിർദ്ദേശം നൽകിയതെന്നും, കണ്ടെയിൻമെന്റ് സോണായി മാറിയാലും വാഹനഗതാഗതം പൂർണമായും തടസ്സപ്പെടില്ലന്നും, ജനങ്ങൾ കുറച്ചുകൂടി ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.
കണ്ടെയിൻമെന്റ് സോണായി മാറിയാലും ആവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്നും, വളരെ അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമെ ജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളൂവെന്നും, കോവിഡ് പ്രോട്ടോകോൾ എല്ലാവരും കർശനമായി പാലിക്കണമെന്നും, അല്ലാത്തവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
ജനങ്ങൾക്ക് അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കുന്നതിന് വേണ്ടിയാണ് മുൻകൂട്ടി അറിയിക്കുന്നതെന്നും, അനാവശ്യമായ തിരക്കുകളും, കൂട്ടം ചേരലുകളും ഉണ്ടാവാൻ പാടുള്ളതല്ല എന്നും അധികൃതർ പറഞ്ഞു.
തിരുവമ്പാടി ടൗണിൽ നാളെ മുതൽ
1 പലചരക്കു കട, 1 പച്ചക്കറി കട, 1 ഹോട്ടൽ, 1 മെഡി ഷോപ് എന്നീ നിലയിൽ അവശ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇതിനു പുറമേ ഓൺലൈൻ വഴി സാധനങ്ങൾ ജനങ്ങൾക്ക് ഓർഡർ ചെയ്യാനും അത് സുരക്ഷിതമായി വീടുകളിൽ എത്തിച്ചു നൽകാനുഉള്ള സംവിധാനം വ്യാപാരികൾ ഒരുക്കിയിട്ടുണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ജിജി കെ തോമസ് അറിയിച്ചു.
ഓർക്കുക ഭയമല്ല, ജാഗ്രതയാണ് വേണ്ടത്







