Thiruvambady

കാട്ടാന ഇറങ്ങി കൃഷിനാശം വിതച്ച സ്ഥലങ്ങളിൽ കർഷക കോൺഗ്രസ് പ്രതിനിധികൾ സന്ദർശനം നടത്തി

തിരുവമ്പാടി: ആനക്കാംപൊയിൽ, കരിമ്പ് പൂമരംത്തുംകൊല്ലി പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങി വൻ കൃഷിനാശം വിതച്ച പ്രദേശങ്ങൾ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ജുഷ് മാത്യുവും സംഘവും സന്ദർശിച്ചു.

കർഷക കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് ജെമിഷ് ഇളംതുരുത്തിയിൽ, വാർഡ് മെമ്പർ പൗളിൻ മാത്യു, കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഷിനോയ് അടക്കാപാറ, യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുബിൻ തയ്യിൽ, ബാബു കളത്തൂർ, കർഷക കൂട്ടായ്മ പ്രതിനിധി ജിന്റോ ജെയിംസ് എന്നിവരും കർഷക പ്രതിനിധികളും സന്ദർശന സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button