Thiruvambady

മുത്തപ്പൻപുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി

തിരുവമ്പാടി: ഇരവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മുത്തപ്പൻപുഴ അംബേദ്‌കർ ആദിവാസി കോളനിയിലെ അറ്റത്ത് വിജയനെ (50) ആണ് കാണാതായത്.

ഇന്ന് വൈകുന്നേരം നാലു മണിയോടെ കുളിക്കാനായി പോയ വിജയൻ അഞ്ചു മണി കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ അന്വേഷിച്ചു ചെന്നപ്പോൾ പുഴക്കരയിൽ വസ്ത്രങ്ങളും മറ്റും കണ്ടെത്തുകയായിരുന്നു.

നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കനത്ത മഴയും വെളിച്ചക്കുറവും തിരച്ചിലിന് തടസ്സമായി.

തിരുവമ്പാടി പോലീസും ഗ്രാമ പഞ്ചായത്ത് അംഗം ടോമി കൊന്നക്കലും സ്ഥലത്തുണ്ട്.

Related Articles

Leave a Reply

Back to top button