Thiruvambady

മലയോര മേഖലയിലെ കർഷകരുടെ സ്വപ്ന പദ്ധതിയായ കാർഷിക വിപണന കേന്ദ്രം നാടിന് സമർപ്പിച്ചു

തിരുവമ്പാടി: മലയോര മേഖലയായ തിരുവമ്പാടിയിലെ കാർഷിക മേഖലയിൽ പുതിയ മുന്നേറ്റം കുറിച്ചുകൊണ്ട്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2019-20, 2020-21 വർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ വിനിയോഗിച്ച്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പുല്ലുരാംപാറ പള്ളിപ്പടിയിൽ നിർമ്മിച്ച കാർഷിക വിപണന കേന്ദ്രത്തിൻ്റെ കെട്ടിടം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു പറശ്ശേരി നാടിന് സമർപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിൽ ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്.

കാർഷിക സിരാകേന്ദ്രമായ മലയോര മേഖലയിലെ കാർഷിക ഉത്പന്നങ്ങൾ കർഷകരിൽ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ട് സംഭരിച്ച് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് വിപണന കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. മൂന്ന് നിലകളിലായുള്ള കെട്ടിട സമുച്ചയം എല്ലാവിധ ആധുനിക സൗകര്യങ്ങളോടുംകൂടിയാണ് നിർമ്മാണം പൂർത്തീകരിക്കുന്നത്. ശീതികരണ സ്റ്റോറേജ് സംവിധാനങ്ങളോടു കൂടി പ്രവർത്തനം പൂർണ്ണ തോതിൽ അരംഭിക്കുമ്പോൾ കർഷകരുടെ എക്കാലത്തെയും വലിയ ഒരു സ്വപ്നമാണ് യാഥാർഥ്യമാവുന്നത്.

തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അന്നമ്മ മാത്യു, തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, വിൽസൺ താഴത്തുപറമ്പിൽ, ബോസ് ജേക്കബ്, പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ്, അസിസ്റ്റൻ്റ് സെക്രട്ടറി മനോജ് ടി, കെഡി ആൻ്റണി, റോയ് ഓണാട്ട്, കൃഷി ഓഫീസർ രാജശ്രീ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button