Kerala

സംസ്ഥാനത്ത് ബാങ്കുകളില്‍ സമയക്രമീകരണം ഏര്‍പ്പെടുത്തി; പുതിയ ക്രമീകരണം സെപ്തംബര്‍ ഒമ്പത് വരെ

തിരുവനന്തപുരം: കൊവിഡ് 19 വൈറസിന്റെ വ്യാപനവും ഓണക്കാലത്തെ തിരക്കും കണക്കിലെടുത്ത് സംസ്ഥാനത്ത് ബാങ്കുകളില്‍ സമയക്രമീകരണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതലാണ് പുതിയ സമയക്രമീകരണം പ്രാബലത്തില്‍ വരിക. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടേതാണ് ഈ തീരുമാനം.

അതേസമയം വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് ബാങ്ക് ഇടപാടുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. അടുത്തമാസം ഒമ്പത് വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തിങ്കളാഴ്ച മുതല്‍ 0,1,2,3 എന്നീ അക്കങ്ങളില്‍ അക്കൗണ്ടുകള്‍ അവസാനിക്കുന്നവര്‍ക്ക് രാവിലെ 10 മുതല്‍ 12 മണിവരെയാണ് സന്ദര്‍ശന സമയം അനുവദിച്ചിരിക്കുന്നത്. 4,5,6,7 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ടുള്ളവര്‍ക്ക് 12 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് സന്ദര്‍ശന സമയം. 8,9 എന്നീ അക്കങ്ങളില്‍ അക്കൗണ്ട് അവസാനിക്കുന്നവര്‍ക്ക് 2.30 മുതല്‍ വൈകിട്ട് നാലുമണി വരെയാണ് സന്ദര്‍ശന സമയം.

Related Articles

Leave a Reply

Back to top button