പാലക്കടവ് മാത്യക അംഗൻവാടി ഉദ്ഘാടനവും സ്വാതന്ത്രദിനാഘോഷവും നടത്തി.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് പാലക്കടവ് മാത്യക അംഗൻവാടിയുടെ ഉദ്ഘാടനവും സ്വാതന്ത്ര ദിനാഘോഷവും നടത്തി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു.
നെല്ലരിയിൽ കുടുംബം സംഭാവന ചെയ്ത സ്ഥലത്താണ് ക്രാഡിൽ പദ്ധതിയിൽ ഉൾപ്പെടുത്തി മാത്യക അംഗൻവാടി സ്ഥാപിച്ചിരിക്കുന്നത്. എല്ലാവിധ ആധുനിക സംവിധാനങ്ങളും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ശിശു സൗഹ്യദമായ നിലയിൽ പൂർത്തീകരിച്ചിരിക്കുന്ന പഞ്ചായത്തിലെ ആദ്യത്തെ അംഗൻവാടിയിൽ ഓൺലൈൻ ക്ലാസുകൾ എടുക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായി പ്രസിഡൻ്റ് പതാക ഉയർത്തി സ്വാതന്ത്രദിന സന്ദേശം നൽകി.ചടങ്ങിൽ കെ ആർ ഗോപാലൻ, സുഹ്റമുസ്തഫ, വിൽസൺ താഴത്തു പറമ്പിൽ, ബോസ് ജേക്കബ്, lCDS സുപ്ര വൈസർ ഉദയ കെ ജോയി, സി ഗണേഷ് ബാബു,യൂത്ത് കോഡിനേറ്റർ ജിബിൻ പി, ജെ, ബാബു നെല്ലരിയിൽ, ഷിബു കെ വി, രാജൻ, ലിനീഷ്, മോഹനൻ, ആൻ്റണി ,ഷൈനി ടീച്ചർ എന്നിവർ പങ്കെടുത്തു.







