കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാടെങ്ങും സ്വാതന്ത്രദിനാഘോഷം

കൂടരഞ്ഞി: കോവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി രാജ്യം 74 മത് സ്വാതന്ത്രദിനം ആഘോഷിക്കുന്നു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പതാക ഉയർത്തി.
കൂടരഞ്ഞി ടൗൺ സംസ്കാരിക നിലയത്തിന് സമീപം നടന്ന സ്വതന്ത്ര ദിനാഘോഷത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സോളി ജോസഫ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ജോസ് പള്ളിക്കുന്നേൽ പതാക ഉയർത്തി.
കോവിഡ് പശ്ചാത്തലത്തിൽ മിക്ക സ്കൂളുകളും ഓൺലൈൻ സംവിധാനങ്ങൾ പരമാവധിപ്രയോചനപ്പെടുത്തിയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ സന്ദേശങ്ങൾ നവ മാധ്യമങ്ങൾ വഴി വിദ്യാർഥികൾക്ക് ലഭ്യമാക്കിയും,ഓൺലൈൻ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചും സ്കൂളുകൾ പരുപാടികളുടെ ഭാഗമായി.
എൻ്റെ കൂടരഞ്ഞി വാർത്ത ഗ്രൂപ്പ് നടത്തിയ ഓൺ ലൈൻ പരുപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സോളി ജോസഫ്, വൈസ് പ്രസിഡൻ്റ് ജോസ് പള്ളിക്കുന്നേൽ, കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി റവ.ഫാദർ റോയ് തേക്കുംകാട്ടിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
കൽപ്പൂര് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൽപ്പൂര് നടന്ന പരിപാടിയിൽ
മുതിർന്ന അംഗം മുഹമ്മദലി പട്ടാംകുന്നൻ പതാക ഉയർത്തി
നജീബ് കൽപ്പൂര് അധ്യക്ഷത വഹിച്ചു.മുഹമ്മദ് പുതുക്കുടി മുസീർ യൂസഫ് ശ്രീദേവൻ അൻസാർ യു. എന്നിവർ പങ്കെടുത്തു.
കൂമ്പാറ:സ്വാതന്ത്രദിനത്തിന്റെ ഭാഗമായി കൂമ്പാറ അങ്ങാടിയിൽ നടന്ന ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രി.കെ.എം.ആഗസ്തി പതാക ഉയർത്തി.
വിവിധ ആരാധനാലയങ്ങൾ സർക്കാർ ഓഫീസുകൾ പ്രധാന അങ്ങാടികൾ എന്നിവ കേന്ദ്രീകരിച്ചും അഘോഷങ്ങളില്ലാതെ പതാക ഉയർത്തൽ ചടങ്ങുകൾ നടന്നു.







