Kodanchery

കോടഞ്ചേരി ഗവ. കോളേജിന് പുതിയ ആധുനിക ലൈബ്രറി ബ്ലോക്ക് യാഥാർഥ്യമാകുന്നു

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോടഞ്ചേരി ഗവൺമെന്റ് കോളേജിന് അനുവദിച്ച ആധുനിക ലൈബ്രറി ബ്ലോക്കിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നു. ആഗസ്റ്റ് 27ന് രാവിലെ 10 മണിക്ക് പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിക്കും. മൂന്ന് കോടി രൂപ ചിലവിൽ മൂന്നു നിലകളിലായാണ് പുതിയ ലൈബ്രറി ബ്ലോക്ക് നിർമ്മിക്കുന്നത്.

പ്രോപ്പർട്ടി കൗണ്ടർ, ഓപ്പൺ റീഡിങ് റൂം, മിനി കോൺഫറൻസ് റൂം, ഓഡിയോ വിഷ്വൽ റൂം, റിപ്പോഗ്രഫി, സെക്യൂരിറ്റി ഏരിയ, ഡിജിറ്റൽ ലൈബ്രറി റൂം, പീരിയോഡിക്കൽ സെക്ഷൻ, സർക്കുലേഷൻ കൗണ്ടർ, റീഡിങ് റൂം, സ്റ്റോക്ക് റൂം, ലൈബ്രേറിയൻ റൂം, പിജി സെക്ഷൻ എന്നിവയാണ് മൂന്നു നിലകളിലായി നിർമ്മിക്കുന്ന ബ്ലോക്കിൽ ഉൾപ്പെടുത്തുന്നത്.

അധ്യാപകർക്കും വിദ്യാർഥികൾക്കും ആധുനിക സങ്കേതിക സഹായത്തോടെ പഠനത്തിനും ഗവേഷണത്തിനുമുള്ള സൗകര്യങ്ങൾ പുതിയ ലൈബ്രറി ബ്ലോക്ക് പൂർത്തിയാകുന്നതോടെ സാധ്യമാകും. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് പ്രവർത്തിയുടെ മേൽനോട്ടം വഹിക്കുന്നത്.

Related Articles

Leave a Reply

Back to top button