Thiruvambady

സി റ്റി സുന്ദരന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ തൊണ്ടിമ്മൽ വാർഡ് മുൻ മെമ്പർ യശ്ശ:ശരീരനായ സി റ്റി സുന്ദരൻ്റെ ഛായാചിത്രം പഞ്ചായത്ത് ഹാളിൽ പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ അനാച്ഛാദനം ചെയ്തു.

മൺമറഞ്ഞു പോയ മറ്റ് മുൻ മെമ്പർമാരുടെ ചിത്രങ്ങളോടൊപ്പം സി റ്റി സുന്ദരൻ്റെ ഛായാചിത്രം സ്ഥാപിക്കുന്ന ചടങ്ങിൽ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളും മുൻ സഹപ്രവർത്തകരും നിലവിലുള്ള പഞ്ചായത്ത് മെമ്പർമാരും പങ്കെടുത്തു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, കെ ആർ ഗോപാലൻ, പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ്, ജോളി ജോസഫ്, ഗണേഷ് ബാബു, സി എൻ പുരുഷോത്തമൻ, കുടുംബാംഗങ്ങളായ സൂരജ്, സൂര്യ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button