Thiruvambady
തിരുവമ്പാടി ട്രൈബൽ കോളനികളിൽ കോവിഡ് 19 ടെസ്റ്റ് നടത്തി

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 4 ട്രൈബൽ കോളനിയിൽനിന്നുള്ള 50 ആളുകൾക്ക് RTPCR ടെസ്റ്റ് നടത്തി. വിവിധ കോളനികളിൽ നിന്നുള്ള തെരഞ്ഞെടുത്ത ആളുകളെ പഞ്ചായത്ത് വാഹനസൗകര്യം ഒരുക്കി മുത്തപ്പൻപുഴ LP സ്കൂളിൽ ഒരുക്കിയ പരിശോധനകേന്ദ്രത്തിൽ എത്തിച്ചാണ് ട്രൈബൽവിഭാഗത്തിനു മാത്രമുള്ളടെസ്റ്റ് നടത്തിയത്. രണ്ട് ദിവസത്തിനകം പരിശോധന ഫലം ലഭ്യമാകും. കൂടാതെപൊതു വിഭാഗങ്ങൾക്കായുള്ള കൂടുതൽ ടെസ്റ്റുകൾ നടത്തുന്നതിനുള്ളപദ്ധതിയാണ് പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുള്ളത്.തിരുവമ്പാടികുടുംബ ആരോഗ്യ കേന്ദ്രത്തിൻ്റെ കീഴിലാണ് ഇതിനുള്ളനടപടികൾപൂർത്തീകരിച്ചത്.പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, വാർഡ് മെമ്പർ ടോമി കൊന്നക്കൽ, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുറഹ്മാൻ, RRT ക്യാപ്റ്റൻ മെവിൻ പി സി, ആരോഗ്യ പ്രവർത്തകർ എന്നിവർ നേത്യത്ത്വം നൽകി.







