Koodaranji

കൂടരഞ്ഞി ടൗൺ കമ്മ്യൂണിറ്റി ഹാൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യ്തു

കൂടരഞ്ഞി:കൂടരഞ്ഞി ടൗണിൽ പുതിയതായി നിർമിച്ച കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടനം തിരുവമ്പാടി എം എൽ എ ജോർജ് എം തോമസ് നിർവ്വഹിച്ചു.

2015-16 സാമ്പത്തിക വർഷത്തിൽ തിരുവമ്പാടി എം.എൽ എ ആയിരുന്ന ശ്രീ. മോയിൻകുട്ടിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 67 ലക്ഷം രൂപ ചിലവഴിച്ചാണ് അഞ്ഞുറോളം ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള കോൺഫറൻസ് ഹാൾ ഉൾപ്പെടെ കെട്ടിടം നിർമിച്ചിരിക്കുന്നത്.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സോളി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ജോസ് പള്ളിക്കുന്നേൽ,സ്ഥിരം സമിതി ചെയർമാൻ സണ്ണി പെരുകിലം തറപ്പിൽ, ഏലിയാമ്മ ഇടമുളയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പിള്ളിയിൽ, മെമ്പർമാരായ ജിജി കട്ടക്കയം,അരുൺകുമാർ , ജോണി വാളിപ്ലാക്കൽ, പി.എൻ തങ്കപ്പൻ മാസ്റ്റർ, പി.എം തോമസ് മാസ്റ്റർ, കെ.വി ജോസ് മാസ്റ്റർ, എൻ.ഐ അബ്ദുൽ ജബ്ബാർ, മുഹമ്മദ് പാതി പറമ്പിൽ, ജോളി പൊന്നാംവരിക്കയിൽ, വിജയൻ മണിയംപാറ, സെക്രട്ടറി ബിബിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button