Thiruvambady
തിരുവമ്പാടി പഞ്ചായത്തിലെ അംഗൻവാടി ഹെൽപ്പർമാരുടെ നിയമനാരോപണത്തിൽ കഴമ്പില്ല; പ്രസിഡൻറ് മേഴ്സി പുളിക്കാട്ട്

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് നടന്ന ബോർഡ് യോഗത്തിൽ അംഗൻവാടി ഹെൽപ്പർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് എൽഡിഎഫ് മെമ്പർമാർ വിയോജനം രേഖപ്പെടുത്തിയിൽ കഴമ്പില്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് പത്രക്കുറിപ്പിൽ പറഞ്ഞു.
അങ്കണവാടി ഹെൽപ്പർമാരുടെ അപേക്ഷ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നതിനായി ഇന്റർവ്യൂ ബോർഡിലേക്ക് 5 സാമൂഹ്യ പ്രവർത്തകരെ ഇന്ന് ചേർന്ന് ഭരണസമിതി യോഗം തീരുമാനിച്ചത്.
ഇതിൽ 3 വനിത അംഗങ്ങളെ തിരഞ്ഞെടുത്തപ്പോൾ സി ഡി എസ് ചെയർപേഴ്സണെ ഉൾപ്പെടുത്തിയില്ലായെന്ന വാദമാണ് എൽഡിഎഫ് മെമ്പർമാർ ഉന്നയിച്ചത്. ഭരണ സമിതി ഭൂരിപക്ഷ പ്രകാരമാണ് 5 സാമൂഹ്യ പ്രവർത്തകരേയും തെരഞ്ഞെടുത്തതെന്ന് പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് വാർത്താക്കുറിപ്പിൽ പറഞ്ഞു.







