പാചക വാതക വില വർധനവിനെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

പുതുപ്പാടി:കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പുതുപ്പാടി യുണിറ്റ് പാചക വാതക വിലവർധനവിനെതിരെയും നിത്യോപയോഗ സാധന വിലക്കയറ്റതിനെതിരെയും പുതുപ്പാടി പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
യൂണിറ്റി പ്രസിഡന്റ് കബീർ വൈറ്റ് ഹൗസ് അധ്യക്ഷത വഹിച്ച യോഗം കെ എച്ച് ആർ എ സംസ്ഥാന സെക്രട്ടറി N സുഗുണൻ ഉൽഘാടനം ചെയ്തു.
യുക്രൈൻ യുദ്ധത്തിന്റെ പേര് പറഞ്ഞ് ഇരിട്ടിയിൽ അധികം വർധിപ്പിച്ച പാമോയിൽ വനസ്പതി തുടങ്ങിയ അവശ്യ സാധനങ്ങളുടെ അന്യായമായ വിലക്കയറ്റം പിൻവലിക്കുന്നതിനു സർക്കാർ ഉടനടി നടപടി എടുക്കണം എന്നും വാണിജ്യ പാചക വാതകത്തിന്റെ GST 18% ത്തിൽ നിന്നു 5%ശതമാനമായി കുറക്കണം എന്നു അദ്ദേഹം സംസാരിച്ചു
ജില്ല ജോയിൻ സെക്രട്ടറി അഷറഫ് കുന്നമംഗലം , മേഖല വർക്കിങ് പ്രസിഡന്റ് അബൂബക്കർ ഹാജി,അമീദ് ഗ്ലൈസ് ബേക്കറി, ബീരാൻ മദീന , മജീദ് ,മുഹമ്മദ് അറഫ ,ജലീൽ സുലൈമാനി,മുസ്തഫ അൽ ബേക്, ലഞ്ചിയോൻ അബൂബക്കർ ഹാജി, യൂസഫ്,ഉബൈദ്,സാലി ഡോനട്ട്, സൻഫീർ എന്നിവർ സംസാരിച്ചു.യുണിറ്റ് സെക്രട്ടറി ജംഷീദ് മലബാർ സ്വാഗതവും യുണിറ്റ് വൈസ് പ്രസിഡന്റ് നാഫി നന്ദിയും പറഞ്ഞു






