Pullurampara

യു പി ഐ ഇടപാടുകൾക്ക് അധികചാർജ്ജ് ഈടാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരേ വ്യാപാരികൾ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി

പുല്ലുരാംപാറ : 2000 രൂപയ്ക്ക് മുകളിലുളള യു പി ഐ ഇടപാടുകൾക്ക് അധിക ചാർജ്ജ് ഈടാക്കുന്നതിനെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലുരാംപാറ യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

യൂണിറ്റ് പ്രസിഡണ്ട് സിബി കീരംപാറയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജന: സെക്രട്ടറി ജസ്റ്റിൻ ബെനഡിക്റ്റ്, യൂത്ത് വിംഗ് പ്രസിഡണ്ട് നിധീഷ് വി. റാം, ജന: സെക്രട്ടറി കരീം പി.യു, വനിതാ വിംഗ് പ്രസിഡണ്ട് അബിത സണ്ണി എന്നിവർ പ്രസംഗിച്ചു..

വൈസ് പ്രസിഡണ്ടുമാരായ ജെയ്സൺ മണിക്കൊമ്പേൽ, ജോമോൻ ചേന്ദംമുറിയിൽ, ട്രഷറർ ലിജോ കുന്നേൽ, ഷമീർ ലാമിയ, റിയാസ് പി. എച്ച്, നാസർ പി. എം, ബേബി കട്ടിക്കാനായിൽ, ജോഷി അനന്തക്കാട്ട് എന്നിവർ നേതൃത്വം കൊടുത്തു.

Related Articles

Leave a Reply

Back to top button