Thiruvambady
ചാലിൽ തൊടിക കോളനി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും മറിയപ്പുറം പുതുപറമ്പിൽപടി-കൊച്ചുകടുപ്പിൽ റോഡ് ഉദ്ഘാടനവും നിർവഹിച്ചു

തിരുവമ്പാടി പഞ്ചായത്തിലെ ടൗൺ വാർഡിൽ ഉൾപ്പെട്ട ചാലിൽ തൊടിക കോളനി റോഡിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനവും മറിയപ്പുറം പുതുപറമ്പിൽപടി – കൊച്ചുകടുപ്പിൽ റോഡ് ഉദ്ഘാടനവും വാർഡ് മെമ്പർ ബോസ് ജേക്കബ് നിർവഹിച്ചു.
മുപ്പതു വർഷമായി നൂറോളം ആളുകൾ തിങ്ങി പാർക്കുന്ന ചാലിൽ തൊടിക കോളനിയിൽ നാളിതുവരെയുള്ള പഞ്ചായത്ത് ഭരണ സമിതികളൊന്നുംതന്നെ റോഡ് നിർമാണമെന്ന ആവശ്യം പരിഗണിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ കോളനി നിവാസികൾ സ്വന്തം നിലയ്ക്ക് വില കൊടുത്തും നിരവധി ആളുകൾ സൗജന്യമായും നൽകിയ സ്ഥലത്തു കൂടിയാണ് റോഡ് നിർമ്മിക്കുന്നത്.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഏലിയാമ്മ ജോർജ്, ബഷീർ വടക്കേതറ, മുഹമ്മദ് കടവണ്ടി, എ യു കണ്ണൻ, പി എ കുമാരൻ, സി കെ വേലായുധൻ, രാമൻകുട്ടി എന്നിവർ പങ്കെടുത്തു.







