Thiruvambady

ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത ഔദ്യോഗിക പ്രവൃത്തി ഉദ്ഘാടനം ഒക്ടോബർ 14 ന്.സർവ്വേ പ്രവർത്തനങ്ങൾ തിങ്കളാഴ്ച ആരംഭിക്കുന്നു

കോഴിക്കോട് വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും മലബാറിന്റെ വികസനത്തിൽ നാഴികക്കല്ലാകുന്നതുമായ ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത യുടെ സർവ്വേ പ്രവർത്തനങ്ങൾക്ക് സെപ്റ്റംബർ 14 ന് തിങ്കളാഴ്ച തുടക്കം കുറിക്കുന്നു. പദ്ധതി നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെ 12 അംഗ സംഘം സർവ്വേ, ഫീൽഡ് ഇൻവെസ്റ്റിഗേഷൻ, ട്രാഫിക് സ്റ്റഡി എന്നിവയ്ക്കായി തിങ്കളാഴ്ച പൂനയിൽ നിന്നും കേരളത്തിലെത്തും. കെ ആർ സി എൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ (പ്രോജക്ട് ) കേണൽ രവിശങ്കർ ഖോഡകെ യുടെ നേതൃത്വത്തിലുള്ള എഞ്ചിനീയറിംഗ് സംഘമാണ് സർവ്വേ പ്രവർത്തനങ്ങൾക്കും വിശദപഠനത്തിന് ആയി എത്തുന്നത്.

സ്വപ്ന പദ്ധതിയുടെ ഔദ്യോഗിക ലോഞ്ചിഗും
ഉദ്ഘാടനവും ഒക്ടോബർ 14 ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സർക്കാരിന്റെ നൂറു ദിന പദ്ധതിയിൽ ഉൾപ്പെടുത്തിയ തുരങ്കപാത പ്രവൃത്തി അതിവേഗമാണ് മുന്നോട്ട് പോകുന്നത്.

Related Articles

Leave a Reply

Back to top button