Thiruvambady

ആദർശ് രജീന്ദ്രൻ IPS ന് തിരുവമ്പാടി പഞ്ചായത്തിൻ്റെ അഭിനന്ദനങ്ങൾ

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ആദ്യമായി സിവിൽ സർവ്വീസ് ലഭിച്ച ആദർശ് രജീന്ദ്രൻ IPS നെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിനു വേണ്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ പൊന്നാടയണിയിച്ച് ആദരിച്ചു.

നിലവിൽ IPS റാങ്കിൽ സർവ്വീസിലിരിക്കെ വീണ്ടും സിവിൽ സർവ്വീസ് പരീക്ഷയെഴുതി ഉയർന്ന റാങ്കിൽ വിജയിച്ചിരിക്കുകയാണ്.ഒരു പൊതു വിദ്യാലയത്തിൽ പഠിച്ച് ഉന്നത നിലയിലേക്കെത്തുന്ന തിരുവമ്പാടി പഞ്ചായത്തിലെ ആദ്യത്തെ വ്യക്തിയാണ് തൊണ്ടിമ്മൽ സ്വദേശിയായ ശ്രീ.ആദർശ് രജീന്ദ്രൻ.

പരിമിതമായ സാഹചര്യങ്ങളിൽ വിദ്യാഭ്യാസം നടത്തുന്ന നമ്മുടെ വിദ്യാർത്ഥികൾക്ക് ഇദ്ദേഹത്തിൻ്റെ വിജയം മാത്യകയാക്കാവുന്നതാണ്.ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ.കെ ആർ ഗോപാലൻ, വികസന സമിതി കൺവീനർ ശ്രീ.ജയപ്രസാദ്, ഗിരീഷ്, മെവിൻ പി സി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button