Thiruvambady
തൊണ്ടിമ്മലിൽ സാക്ഷരത തുടർവിദ്യാകേന്ദ്രം ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡ് തൊണ്ടിമ്മലിൽ പഞ്ചായത്ത് സാക്ഷരത തുടർവിദ്യാകേന്ദ്രം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
നിരവധി ആളുകൾക്ക് തുടർ സാക്ഷരതപദ്ധതിയിലൂടെ വിദ്യാഭ്യാസം നൽകി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്സ്വന്തമായിഒരുഓഫീസെന്നസ്വപ്നമാണ്ഇതോടുകൂടിപൂർത്തിയാകുന്നത് വാർഡ് മെമ്പർ ശ്രീ.കെ ആർ ഗോപാലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് വികസന സമിതി കൺവീനർ ജയപ്രസാദ്, സാക്ഷരത പ്രേരക് സജന, ശ്രി .ഗിരീഷ് ,ഗോപിനാഥൻ, രഘുപ്രസാദ്, ഗോപി എന്നിവർ സംസാരിച്ചു.







