എല്ലാ വാർഡിലും മിനി MCF സ്ഥാപിക്കുന്നു.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ക്ലീൻ തിരുവമ്പാടി പ്രൊജക്റ്റിൻ്റെ ഭാഗമായി തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിഎല്ലാ വാർഡിലും അജൈവ മാലിന്യ സംഭരണ സംവിധാനം ഒരുക്കുകയാണ്.ഹരിത കർമ്മ സേന അംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ കളക്ഷൻ വാഹനം വരുന്നതുവരെ മഴ നനയാതെ സൂക്ഷിക്കുന്നതിനുള്ള സൗകര്യം 17 വാർഡുകളിലും ഒരുക്കുന്നതിൻ്റെ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നിർവ്വഹിച്ചു.
പൊതു ജനങ്ങൾക്ക് ബ്ലാസ്റ്റിക്ക് ബോട്ടിൽ ഉപയോഗിച്ച ശേഷം വലിച്ചെറിയാതെ സ്വയംനിക്ഷേപിക്കുന്നതിനുള്ള സൗകര്യവും ഇതിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.ചടങ്ങിൽ വാർഡുമെമ്പർ സ്മിത ബാബു, ചെയർമാൻകെ ആർ ഗോപാലൻ, സെക്രട്ടറി എം ഗിരീഷ്,VE0 സബീഷ്, തൊഴിലുറപ്പ് AE അമൽ, പ്രോജക്റ്റ് കോഡിനേറ്റർ റെനിൽ, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, ഹരിത കർമ്മ സേനഅംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.







