Kerala

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; രക്ഷിക്കാനിറങ്ങിയ യുവതിക്കും സഹോദരപുത്രനും ദാരുണാന്ത്യം

കണ്ണൂര്‍: പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും സഹോദര പുത്രനും മരിച്ചു. കണ്ണൂരിലാണ് സംഭവം. കോരമ്പേത്ത് ഫൈസലിന്റെ ഭാര്യ പള്ളിപ്പാത്ത് താഹിറ (30), താഹിറയുടെ സഹോദരന്‍ പള്ളിപ്പാത്ത് ബഷീറിന്റെ മകന്‍ ബാസിത്ത് (12) എന്നിവരാണ് മരിച്ചത്.

ഇവര്‍ക്കൊപ്പം പുഴയില്‍ കാണാതായ താഹിറയുടെ മകന്‍ മുഹമ്മദ് ഫായിസിന് (12) വേണ്ടി തിരച്ചില്‍ തുടരുകയാണ്. നുച്യാട് കോടാപറമ്പ് പുഴയില്‍ ഒഴുക്കില്‍പ്പെട്ടാണ് മൂന്നുപേരെയും കാണാതായത്. വീടിനു സമീപത്തെ പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍പെട്ടതാണെന്നാണ് നിഗമനം.

താഹിറ ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അപകടത്തില്‍ പെടതാണെന്നും കരുതുന്നു. തിരച്ചിലില്‍ അപകടം നടന്നതിന് തൊട്ടടുത്ത് നിന്ന് ബാസിത്തിനെയും 50 മീറ്റര്‍ അകലെ നിന്ന് താഹിറയെയും കണ്ടെത്തി. ഫായിസിന് വേണ്ടി ഇരിട്ടിയില്‍ നിന്നെത്തിയ 2 യൂണിറ്റ് അഗ്‌നിരക്ഷാ സേനയും നാട്ടുകാരും വൈകിട്ടു വരെ തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായി.

ഉളിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. ഫസലിന്റെയും താഹിറയുടെയും മറ്റു മക്കള്‍: ഷെല്‍ഫ ഷെറിന്‍, സിദ്ധിക്കുല്‍ അക്ബര്‍. ബഷീര്‍ പള്ളിപ്പാത്തിന്റെയും ഹസീനയുടെയും മകനാണ് മരിച്ച മുഹമ്മദ് ഫായിസ്.

Related Articles

Leave a Reply

Back to top button