KSRTCയുടെസേവനരംഗത്ത് ഒരു പുത്തൻചുവട് വെപ്പ്

തിരുവമ്പാടി KSRTC ഡിപ്പോയിൽ നിന്നും പുതിയതായി ആവിഷ്കരിച്ചിരിക്കുന്ന ഗവൺമെൻ്റ്ജീവനക്കാർക്കും സ്ഥിരം യാത്രക്കാർക്കും വേണ്ടിയുള്ള ബോണ്ട് സർവ്വീസ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ആദ്യ യാത്രപാസ് നൽകികൊണ്ട്ഉദ്ഘാടനംചെയ്തു.
തിരുവമ്പാടിയിൽ നിന്ന് 8.30 ന് ആരംഭിക്കുന്ന സർവ്വീസ്കോഴിക്കോട്ടേക്കും, വൈകുന്നേരം 5 മണിക്ക് കോഴിക്കോടു നിന്നുംതിരുവമ്പാടിയിലേക്കുംസർവ്വീസ്നടത്തും .വിവിധ ഓഫീസുകളിൽ ജോലിചെയ്യുന്നജീവനക്കാർക്ക് മുൻകൂട്ടി പാസ് എടുത്ത് അവർക്ക് താൽപര്യമുള്ളബസ്സ്റ്റോപ്പിൽനിന്ന് യാ ത്രചെയ്യാവുന്നതാണ്.ഈ കോവിഡ് കാലത്ത് യാത്ര സൗകര്യം വളരെ കുറവായ ഈ സാഹചര്യത്തിൽ ഓഫീസ് ജീവനക്കാർക്കും.സ്ഥിരംയാത്രക്കാർക്കും ഇത് വലിയൊരുഅനുഗ്രഹമായിരിക്കും. ചടങ്ങിൽ KSRTC lC ശ്രീ.സി സത്യൻ, സർവ്വീസ് കോ ഓഡിനേറ്റർമാരായ കെ എം ഷിഹാബുദീൻ, കെ അയൂബ്, സ്റ്റേഷൻ മാസ്റ്റർ ശ്രീ. നവാസ് തുടങ്ങിയവർ പങ്കെടുത്തു.






