Kerala

തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റിസര്‍വ് ചെയ്യാം; പുതിയ മാറ്റം

തിരുവനന്തപുരം: തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പുവരെ ടിക്കറ്റ് റിസര്‍വ് ചെയ്യാമെന്ന് അധികൃതരുടെ അറിയിപ്പ്. ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലും അതുവരെ ടിക്കറ്റ് ലഭിക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഒക്ടോബര്‍ പത്തുമുതല്‍ ഈ ക്രമീകരണം നടപ്പാകും. നിര്‍ത്തിവെച്ചിരുന്ന തീവണ്ടികള്‍ പ്രത്യേക സര്‍വീസുകളായി പുനരാരംഭിച്ചപ്പോള്‍ രണ്ട് മണിക്കൂര്‍ മുന്നേ റിസര്‍വേഷന്‍ നിര്‍ത്തിയിരുന്നു. ഈ തീരുമാനത്തിലാണ് മാറ്റം വന്നിരിക്കുന്നത്.

സ്റ്റേഷനുകളില്‍ യാത്രക്കാരുടെ ആരോഗ്യപരിശോധന നടത്താനുള്ള സമയം നല്‍കാനായിരുന്നു ഇത്. കൂടുതല്‍ തീവണ്ടികള്‍ അനുവദിച്ച സാഹചര്യത്തിലാണ് നിയന്ത്രണത്തില്‍ ഇളവുവരുത്തുന്നത്. പുതിയ നിര്‍ദേശപ്രകാരം രണ്ടാം റിസര്‍വേഷന്‍ ചാര്‍ട്ട് തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂര്‍മുമ്പ് മാത്രമേ തയ്യാറാക്കൂ. അതുവരെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

Related Articles

Leave a Reply

Back to top button