Kodanchery

കോടഞ്ചേരിയിലെ വ്യാപാരികൾ യാത്രയയപ്പ് നൽകി

കോടഞ്ചേരി:കഴിഞ്ഞ 42 വർഷമായി കോടഞ്ചേരിയിൽ കയറ്റിറക്ക് തൊഴിലാളിയായിരുന്ന വാസുവിന് കോടഞ്ചേരിയിലെ വ്യാപാരികൾ യാത്രയയപ്പ് നടത്തി. കോടഞ്ചേരിയിൽ കയറ്റിറക്ക് മേഖലയിൽ വാസു നടത്തിയ സേവനങ്ങൾ സൂത്യർഹാമായിരുന്നു. യോഗം വ്യാപാരി വ്യവസായി ഏകോപനസമിതി ജനറൽ സെക്രട്ടറി സി.ജെ ടെന്നിസൺ ചാത്തംകണ്ടം ഉദ്ഘാടനം ചെയ്തു.

ഷിനോയി പുല്ലോപ്പിള്ളിൽ അധ്യക്ഷത വഹിച്ചു.എസ്. ഐ. ബി മാനേജർ രശ്മി വി. എ, റോയി തോമസ്, സണ്ണി അറക്കൽ, രാജേഷ് ജോർജ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button