Thiruvambady

തിരുവമ്പാടി ബീവറേജസ് ഔട്ലെറ്റിന് മുൻവശം മണ്ണിട്ട് നികത്താൻ ശ്രമം; വാഹനം പോലീസ് കസ്റ്റഡിയിൽ

തിരുവമ്പാടി ബീവറേജസ് ഔട്ലെറ്റിന് മുൻവശം ഭൂമി അനധികൃതമായി മണ്ണിട്ട് നികത്തിയതുമായി ബന്ധപ്പെട്ട് മണ്ണെടുത്തു ഭൂമി പൂർവ്വ സ്ഥിതിയിലാക്കാൻ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലും പ്രസ്തുത പ്രദേശത്ത് വീണ്ടും മണ്ണിട്ട് നികത്താൻ ശ്രമം നടത്തിയതിനെ തുടർന്ന് മണ്ണ് ഇടുവനായി ഉപയോഗിച്ച വാഹനം തിരുവമ്പാടി പോലീസ് കസ്റ്റഡിയിൽ എടുത്തു.

സംഭവവുമായി ബന്ധപ്പെട്ട്‌ പരാതി ലഭിക്കുകയും പരാതിയിന്മേൽ താമരശ്ശേരി തഹസിൽദാരുടെ നിർദ്ദേശ പ്രകാരവുമാണ് പൊലീസ് നടപടി. തുടർ നടപടികളുടെ ഭാഗമായി തിരുവമ്പാടി പോലീസ് ജിയോളജി വകുപ്പിന് റിപ്പോർട്ട് കൈമാറി.

Related Articles

Leave a Reply

Back to top button