Thiruvambady

തിരുവമ്പാടി മണ്ഡലത്തിൽ 17 കോടി രൂപയുടെ പ്രവൃത്തികൾക്ക് ധനകാര്യവകുപ്പിന്റെ പ്രത്യേകാനുമതി

തിരുവമ്പാടി: ബജറ്റിൽ ടോക്കൺ പ്രൊവിഷനായി ഉൾപ്പെട്ടതും അല്ലാത്തതുമായ തിരുവമ്പാടി മണ്ഡലത്തിലെ 5 പ്രവൃത്തികൾക്ക് ധനകാര്യ വകുപ്പ് ഫണ്ട് അനുവദിക്കുന്നതിന് പ്രത്യേകാനുമതി നൽകി.ബഹു. ധനകാര്യ വകുപ്പ് മന്ത്രിയോട് അഭ്യർത്ഥിച്ചതിൻ പ്രകാരമാണ് 17 കോടി രൂപയുടെ പ്രവൃത്തികൾക്ക് പ്രത്യേകാനുമതി നൽകിയത്.

1.ചെമ്പുകടവ് പാലം – 5.5 കോടി

2.കൂടരഞ്ഞി-പൂവാറൻതോട് റോഡ് – 2.5 കോടി

3.താഴെ തിരുവമ്പാടി – കുമാരനെല്ലൂർ – മണ്ടാംകടവ് റോഡ് രണ്ടാം ഘട്ടം – 2.5 കോടി

4.കുറ്റിപ്പാല-കച്ചേരി-ചേന്ദമംഗല്ലൂർ റോഡ് – 2.5 കോടി

5.വല്ലത്തായിക്കടവ് പാലം – 4 കോടി

5 പ്രവൃത്തികളും പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമാണ്. പ്രവൃത്തികളുടെ വിശദ എസ്റ്റിമേറ്റ് പൊതുമരാമത്ത് റോഡ്സ്,ബ്രിഡ്ജസ് വിഭാഗങ്ങൾ,എൽ.എസ്.ജി.ഡി എഞ്ചിനീയറിംഗ് വിംഗ് എന്നിവർ തയ്യാറാക്കി ഭരണാനുമതി ലഭ്യമാക്കും.ശേഷം ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കും

Related Articles

Leave a Reply

Back to top button