Thiruvambady

രാഹുൽ ബ്രിഗേഡിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയും പരിസരവും അണുവിമുക്തമാക്കി

തിരുവമ്പാടി: കഴിഞ്ഞ ദിവസം നടന്ന കോവിഡ് പരിശോധനയിൽ മുപ്പതോളം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത തിരുവമ്പാടി അങ്ങാടി ഉൾപ്പെട്ട പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളും, രണ്ട് പെട്രോൾ പാമ്പുകളും, ബസ്റ്റാന്റ് പരിസരം ടാക്സി സ്റ്റാൻഡ് എന്നിവയും, കൂടാതെ തിരുവമ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ ലിസ്റ്റുകൾ അനുസരിച്ചുള്ള മുപ്പതോളം വ്യാപാര സ്ഥാപനങ്ങളും രാഹുൽ ബ്രിഗേഡിന്റെ നേതൃത്വത്തിൽ സേനാ അംഗങ്ങൾ അണുവിമുക്തമാക്കി.

രാഹുൽ ബ്രിഗേഡ് സെൻട്രൽ കമ്മിറ്റി അംഗം ജുനൈദ് പാണ്ടിക്കശാല, രാഹുൽ ബ്രിഗേഡ് നിയോജക മണ്ഡലം ക്യാപ്റ്റൻ സനീഷ്, മണ്ഢലം ചെയർമാൻ പി സിജു, ക്യാപ്റ്റൻ ജിഷാദ് വല്ലക്കാടൻ, ടി എൻ സുരേഷ്, ജിതിൻ പല്ലാട്ട്, ലിബിൻ, അൻവർ തുടങ്ങിയവർ അണു നശീകരണ യജ്ഞത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button