Mukkam

എഴുപത്തിരണ്ടിലും തിരഞ്ഞെടുപ്പ് ഗോദയിൽ; കല്യാണിക്കുട്ടിക്ക് ചെറുപ്പം

മുക്കം : ‘മെസ്സിയും റൊണാൾഡോയും വിരമിക്കുന്നില്ല. അവർ ഫുട്ബോൾകളിക്കുകയല്ല, ഫുട്ബോൾ അവരെ കളിപ്പിക്കുകയാണ്. അതുപോലെയാണ് കല്യാണിക്കുട്ടിയും. വീണ്ടും മത്സരിക്കുന്നു. വിശ്രമിക്കാനും ഒതുങ്ങിയിരിക്കാനും അവർക്ക് താത്‌പര്യമില്ല’. മുക്കം നഗരസഭയിലെ നീലേശ്വരം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി എ. കല്യാണിക്കുട്ടിയെക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിച്ച ഈ വാക്കുകൾ സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. മൂന്നുപതിറ്റാണ്ടിനപ്പുറം നീളുന്ന രാഷ്ട്രീയജീവിതത്തിൽ തുടർച്ചയായ ഏഴാംതവണയാണ്

കല്യാണിക്കുട്ടി തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ആറുതവണയും വിജയിച്ചു. നാല്പത്തിയൊന്നാം വയസ്സിൽ തുടങ്ങിയ തിരഞ്ഞെടുപ്പുപോരാട്ടം എഴുപത്തിരണ്ടാം വയസ്സിലും തുടരുകയാണ്.
ആദ്യമായി ജില്ലാ കൗൺസിലിലേക്കായിരുന്നു മത്സരം. യുഡിഎഫിന്റെ കോട്ടയിൽ അട്ടിമറിവിജയം നേടിയാണ് തുടക്കം. പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. മൂന്നുതവണ മുക്കം ഗ്രാമപ്പഞ്ചായത്തിലേക്ക്. ഒരുതവണ പ്രസിഡൻറും ഒരുതവണ വൈസ് പ്രസിഡൻറുമായി. മുക്കം നഗരസഭയിൽ രണ്ടുതവണ കൗൺസിലറുമായി. മിക്കവിജയങ്ങളും എതിരാളികളുടെ കോട്ടയിൽനിന്നായിരുന്നു.

വനിതകൾ മത്സരരംഗത്തേക്ക് അത്ര കടന്നുവരാത്ത തൊണ്ണൂറുകളിൽ, തനിക്ക് ഏറെ പിന്തുണനൽകിയത് കുടുംബമായിരുന്നെന്ന് കല്യാണിക്കുട്ടി പറയുന്നു. പലപ്പോഴും പ്രചാരണവും യോഗവുമൊക്കെ കഴിഞ്ഞ് വീട്ടിലെത്താൻ രാത്രി വൈകും. എന്നാലും പരിഭവമോ പരാതികളോ ഇല്ലാതെ കുടുംബം കൂടെനിന്നു. പാർട്ടി പ്രവർത്തകരുടെ ആത്മാർഥതയോടെയുള്ള പ്രവർത്തനവുംകൂടിയായപ്പോൾ വിജയം തുടർന്നു. മത്സരിച്ച ആറുതവണയും ജയം

Related Articles

Leave a Reply

Back to top button