Kerala

വിവിധ സ്‌ക്കോളര്‍ഷിപ്പ് അപേക്ഷകളുടെ അവസാന തിയ്യതി നവംബര്‍ 30 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്‌കോളര്‍ഷിപ്പ് അപേക്ഷകളുടെ അവസാന തിയ്യതി നവംബര്‍ 30 വരെ നീട്ടി നല്‍കി. പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റീസ്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റീസ്, മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്, പ്രീ മെട്രിക് ഫോര്‍ സ്റ്റുഡന്റസ് വിത്ത് ഡിസബിലിറ്റീസ്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ സ്റ്റുഡന്റസ് വിത്ത് ഡിസബിലിറ്റീസ്, സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് തുടങ്ങിയ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഉത്തരവ് ബാധകമാണ്.

പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍: പുതിയ രജിസ്‌ട്രേഷനും പുതുക്കലും നവംബര്‍ 30 വരെ

1. പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്

ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

അവശ്യമായ രേഖകള്‍:

  • 50% ത്തിനുമുകളിലുള്ള കഴിഞ്ഞ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ് (ഒന്നാം ക്ലാസില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒഴികെ).
  • ആധാര്‍ കാര്‍ഡ്
  • ബാങ്ക് പാസ്ബുക്ക്
  • മൊബൈല്‍ നമ്പര്‍
  • സ്‌കൂള്‍ ബൊണഫൈഡ് സര്‍ട്ടിഫിക്കറ്റ്.

കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പ് കിട്ടിയവര്‍ നിര്‍ബന്ധമായും പുതുക്കേണ്ടതാണ്.

2. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്

(പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്, ടോപ് ക്ലാസ് സ്‌കോളര്‍ഷിപ്പ്, മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്)

പ്ലസ് വണ്‍, പ്ലസ് ടു, ഐ ടി ഐ, ബി എ, ബികോം, ബി എസ് സി തുടങ്ങിയ ഡിഗ്രികള്‍, ബി ടെക്, മെഡിക്കല്‍, ഐ ഐ ടി, ഐ ഐ എം തുടങ്ങി എല്ലാ ടെക്‌നിക്കല്‍ ആന്‍ഡ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന യു ജി, പി ജി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ആവശ്യമായ രേഖകള്‍:

  • അവസാനം പഠിച്ച കോഴ്‌സിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റ് കോപ്പി.
  • വിദ്യാര്‍ത്ഥിയുടെ ഫോട്ടോ
  • ഇന്‍സ്റ്റിട്ട്യൂഷന്‍ വെരിഫിക്കേഷന്‍ ഫോം
  • സെല്‍ഫ് ഡിക്ലറേഷന്‍ ഫോര്‍ കമ്മ്യൂണിറ്റി/ പേരെന്റ്‌സ് ഡിക്ലറേഷന്‍
  • വരുമാന സര്‍ട്ടിഫിക്കറ്റ്
  • ഡോമിസൈല്‍ സര്‍ട്ടിഫിക്കറ്റ്/ റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്
  • മറ്റു സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ്
  • ആധാര്‍ കാര്‍ഡ്
  • ബാങ്ക് പാസ്ബുക്ക്
  • ഫീസ് അടച്ച്‌ സ്ലിപ്പ്

കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പ് കിട്ടിയവര്‍ നിര്‍ബന്ധമായും പുതുക്കുക.

Related Articles

Leave a Reply

Back to top button