Koodaranji

കൂടരഞ്ഞി പഞ്ചാത്തിലെ രണ്ട് വാർഡുകൾ കണ്ടെയിൻമെൻ്റ് സോണിൽ: 17 പേർക്ക് കൊവിഡ്

കൂടരഞ്ഞി: ഇന്ന് നടന്ന കോവിഡ് പരിശോധനയിൽ 17 പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിലെ കൂടരഞ്ഞി ടൗൺ ഉൾപ്പെടുന്ന 14, 12 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണിൽ ഉൾപ്പെടുത്തി ജില്ല കലക്ടർ ഉത്തരവായി.

കൂടരഞ്ഞി ടൗണിൽ നാളെ മുതൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്താനാനുമതിയുള്ളത്. സമ്പർക്കത്തിലൂടെ രോഗികൾ വർദ്ധിച്ചു വരുന്നതിനാൽ
ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, അനാവിശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സോളി ജോസഫ് അറിയിച്ചു.

കൂടരഞ്ഞിയിലെ വാർഡ് തിരിച്ചുള്ള കോവിഡ് കണക്ക്

വാർഡ് 14 – 8 പേർക്ക്
വാർഡ് 8 – 2 പേർക്ക്
വാർഡ് 7 – 2 പേർക്ക്
വാർഡ് 1- 2 പേർക്ക്
വാർഡ് 4 – 1 പേർക്ക്
വാർഡ് 11 – 1 പേർക്ക്
വാർഡ് 12 – 1 പേർക്ക്

Related Articles

Leave a Reply

Back to top button