Entertainment
സിനിമാ താരം കാജല്‍ അഗര്‍വാള്‍ വിവാഹിതയായി

നടി കാജര്‍ അഗര്‍വാള്‍ വിവാഹിതയായി. ഗൗതം കിച്ച്‌ലുവിനെയാണ് കാജല്‍ വിവാഹം ചെയ്തത്. വ്യവസായി ആയ ഗൗതം മുംബൈക്കാരനാണ്. ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനമായി ഡിസണ്‍ ലിവിംഗിന്റെ മേധാവിയാണ് ഇദ്ദേഹം.
ചുവപ്പ് ലഹങ്കയില്‍ സുന്ദരിയായിരുന്നു കാജല്‍. ഗൗതം ഐവറി നിറത്തിലുള്ള ഷര്‍വാണിയാണ് കല്യാണത്തിന് ധരിച്ചത്. ഏറെ നാളായുള്ള സൗഹൃദമാണ് വിവാഹത്തിലേക്ക് നയിച്ചത്.







