Gulf
ഖത്തര്‍ പ്രവാസികള്‍ക്ക് ആശ്വാസം;വിമാന യാത്രയ്ക്ക് വിലക്കില്ല

ദോഹ:രാജ്യത്തിനകത്തേകും പുറത്തേക്കുമുള്ള യാത്രാ നിബന്ധനകള്‍ നിലവിലുള്ള രീതിയില്‍ തുടരാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഖത്തറില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചെങ്കിലും യാത്രാ വിലക്ക് ഏര്‍പ്പെടുത്താത്തത് പ്രവാസികള്‍ക്ക് ആശ്വാസമായി. കഴിഞ്ഞ വര്‍ഷം കോവിഡിന്റെ തുടക്കത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്കിയത് മൂലം ആയിരക്കണക്കിന് പ്രവാസികള്‍ ഇവിടെയും നാട്ടിലുമായി കുടുങ്ങിയിരുന്നു. പലര്‍ക്കും ഇതു മൂലം ജോലി നഷ്ടപ്പെടുകയും ചെയ്തു.
വേനലവധിക്ക് പലരും നാട്ടില്‍ പോകാന്‍ തയ്യാറെടുത്ത് നില്‍ക്കേ വീണ്ടുമൊരു വിമാന യാത്രാ വിലക്ക് വരുമോ എന്ന് പ്രവാസികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍, ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം നിലവിലുള്ള യാത്രാ നയം തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്.







