Kerala
കരിപ്പൂരിൽ വീണ്ടും ക്യാപ്‌സൂൾ രൂപത്തിൽ സ്വർണം കടത്താൻ ശ്രമം

കരിപ്പൂരിൽ വീണ്ടും ക്യാപ്‌സൂൾ രൂപത്തിൽ സ്വർണം കടത്താൻ ശ്രമം. 50 ലക്ഷത്തോളം രൂപ വില വരുന്ന 1087 ഗ്രാം സ്വർണ്ണ മിശ്രിതമാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്.
മലപ്പുറം നിലമ്പൂർ സ്വദേശി അബ്ദുൾ റഷീദാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളെ പിടികൂടിയിട്ടുണ്ട്. ദുബായിൽ നിന്നും ഇൻഡിഗോ എയർ ലൈൻസ വിമാനയാത്രക്കാരനായിരുന്നു റഷീദ്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.
ഇന്നലെയും ക്യാപ്‌സൂൺ രൂപത്തിൽ കരിപ്പൂരിൽ സ്വർണം കടത്താൻ ശ്രമം നടന്നിരുന്നു. 1.44 കിലോഗ്രാം സ്വർണമാണ് വിമാനത്താവളം വഴി ഇന്നലെ കടത്താൻ ശ്രമിച്ചത്. വിപണി 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. ആറ് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.







