Thiruvambady
തിരുവമ്പാടി ഗ്രാപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതികൾക്കായി 2.5 കോടി രൂപയുടെ ഭരണാനുമതി

തിരുവമ്പാടി ഗ്രാപഞ്ചായത്തിൽ വിവിധ തൊഴിലുറപ്പ് പദ്ധതികൾക്കായി 2.5 കോടി രൂപയുടെ ഭരണാനുമതി 3/11/2020 ന് ചേർന്ന ഭരണ സമിതി യോഗത്തിൽനൽകി.
പ്രധാനമായും ഇരുവഴഞ്ഞി പുഴ തീരസംരക്ഷണത്തിന് 2.4 കോടി രൂപയുടെയും. ലൈഫ് ഭവന പദ്ധതിയിൽ വീട് നിർമ്മിച്ചു കൊണ്ടിരിക്കുന്ന 5 പേർക്ക് 1.3 ലക്ഷം രൂപയുടെ അധികസഹായവും, കൃഷിയിടങ്ങളിൽ കുളങ്ങൾ നിർമ്മിക്കുന്നതിന് 12 പേർക്ക് 1.5 ലക്ഷം രൂപയും, കുളങ്ങരപ്പടി കലുങ്ക് നിർമ്മാണത്തിന് 5 ലക്ഷം രൂപയുടെയും ഭരണാനുമതി നൽകി







